പാലാരിവട്ടം പാലം; പുനര്‍നിര്‍മാണ ചുമതല ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിന്റെ നിര്‍മാണച്ചുമതല ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് ഇ ശ്രീധരന്‍. ഡിഎംആര്‍സിയുമായി ഇക്കാര്യം വിശദമായി സംസാരിക്കേണ്ടതുണ്ട്. അതിന് ശേഷം അന്തിമ തീരുമാനമെടുക്കാം. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമായി സംസാരിച്ചെന്നും തന്റ ബുദ്ധിമുട്ടുകള്‍ മന്ത്രിയെ അറിയിച്ചതായും ഇ ശ്രീധരന്‍ പറഞ്ഞു.

ഡിഎംആര്‍സി കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി കൊച്ചി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ജീവനക്കാരും മടങ്ങിപ്പോയി. ഈ സാഹചര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കുന്നു.

Top