ബിജെപി പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍

sreedharan

കോഴിക്കോട്: ബിജെപിയില്‍ തന്റെ പേരില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല. എന്നാല്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെ മുന്‍നിര്‍ത്തിയാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന്‍ തിരുത്തുമായി രംഗത്തെത്തി.

 

Top