മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേയ്ക്ക്; മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല

കോഴിക്കോട്: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും. വിജയ് യാത്ര വേളയില്‍ അദ്ദേഹം ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്തനായ, എല്ലാവര്‍ക്കും അറിയാവുന്ന ഒരാള്‍ക്കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top