ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഇ-പേമന്റ് നിര്‍ബന്ധമാക്കുന്നു

ഒമാന്‍: രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷം മുതല്‍ ഇ-പേമന്റ് നിര്‍ബന്ധമാക്കും. 2022 ജനുവരി ഒന്നു മുതല്‍ ആണ് നിയമം നിലവില്‍ വരുന്നത്. മാളുകളിലും റസ്റ്റാറന്റുകളിലും ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് പേമന്റ് സംവിധാനം ഒരുക്കണമെന്ന് വ്യവസായ വാണിജ്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായാണ് പുതിയ നടപടി. പണം സര്‍ക്കുലേഷന്‍ കുറക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റല്‍ സമൂഹം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, വാണിജ്യ സെന്ററുകള്‍, ഗിഫ്റ്റ് മാര്‍ക്കറ്റുകള്‍, ജ്വല്ലറി ഷോപ്പുകള്‍, ഭക്ഷ്യോല്‍പന്ന വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇ-പേമന്റ് നിര്‍ബന്ധമാക്കുന്നത്. കൂടാതെ പഴം-പച്ചക്കറി വില്‍പന, ഇലക്ട്രോണിക് ഷോപ്പുകള്‍, വ്യവസായ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനങ്ങള്‍, പുകയില വില്‍പന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇ-പേമന്റ് സംവിധാനം നിര്‍ബന്ധമാക്കും.

ഇ-പേമന്റ് സംവിധാനം ഒരുക്കുന്നതിനായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് വ്യാപാരികള്‍ക്ക് പി.ഒ.എസ് മെഷീനുകള്‍ ഇന്‍സ്റ്റലേഷന്‍ ഫീസും പ്രതിമാസ, വാര്‍ഷിക ഫീസ് ഇല്ലാതെ ലഭ്യമാക്കും. സെന്‍ട്രല്‍ ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.

ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേമന്റിന് ഒന്നര ശതമാനം ഫീസും പത്ത് റിയാല്‍ വരെയും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തുള്ള മൊബൈല്‍ പേമന്റിന് 0.75 ശതമാനവുമാണ് മെര്‍ച്ചന്റ് ഫീസായി നല്‍കേണ്ടിവരുകയെന്നും വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു.

 

 

Top