e.p jayarajan residence march on youth congress

തിരുവനന്തപുരം: ആശ്രിത നിയമന വിവാദത്തില്‍െപ്പട്ട വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴുതക്കാട്ടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമന്‍സ് കോളേജിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്ന് മന്ത്രിയുടെ കോലം കത്തിച്ചശേഷം ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ തിരുകികയറ്റിയ ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്‌സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Top