നഷ്ടപ്പെട്ട വസ്തുക്കള്‍ വേഗത്തില്‍ കണ്ടെത്താന്‍ ‘ഇ-ലോസ്റ്റ്’ ആപ്പ്

തിരക്കേറിയ റോഡുകളിലും ഷോപ്പിങ്ങ് മാളുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാണാതാകുന്നത് സ്വാഭാവികമാണ്.

വാഹനങ്ങള്‍ മാത്രമല്ല മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡ്, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള പലതും നഷ്ടപ്പെടാറുണ്ട്.

എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തിയിര്ക്കുകയാണ് ബാംഗ്ലൂര്‍ സിറ്റി പൊലീസ്.

നഷ്ടപ്പെട്ട വസ്തുക്കള്‍ എന്തെല്ലാമാണെന്നു പൊലീസില്‍ ഫയല്‍ ചെയ്യാനും പെട്ടന്നു കണ്ടെത്താനും പിതിയ ആപ്പിലൂടെ സാധിക്കും.

ഇ-ലോസ്റ്റ് ആപ്പ് എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്.

ഒരിക്കല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, ഡിജിറ്റലായി ഒപ്പിട്ട അംഗീകാരം ഉടന്‍ തന്നെ ലഭിക്കും.

ദുരുപയോഗം തടയുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ആപ്പില്‍ നല്‍കിയിട്ടുണ്ട്.

ഇതിലൂടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും പോലീസ് അത് റെക്കോര്‍ഡായി സൂക്ഷിക്കുകയും, ആവശ്യമെങ്കില്‍ രേഖകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

‘ഇ-ലോസ്റ്റ്’ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഓഫീസിലിരുന്നു തന്നെ പൊലീസില്‍ പരാതിപ്പെടാന്‍ ആപ്പ് സഹായിക്കും.

Top