ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും, കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഭരത്ഭൂഷണ്‍

bharath-bhushan

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍.

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും, പൊതു സമൂഹത്തിനു മുന്നില്‍ താന്‍ അപമാനിക്കപ്പെട്ടെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് രജസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top