പി.വി.അന്‍വറിന്റെ അനധികൃത തടയണ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് റവന്യൂമന്ത്രി

chandrasekaran

കോഴിക്കോട്ട് : പി.വി.അന്‍വര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍.

മലപ്പുറം കലക്ടരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനിടെ പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.

തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. പരാതി ലഭിച്ചിട്ടില്ലെന്നും നടപടി വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു.

Top