മഴക്കെടുതിയുണ്ടായ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചില്ലെന്ന്; മന്ത്രിക്കെതിരെ പ്രതിഷേധം

chandrasekaran

കണ്ണൂര്‍: മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് മന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. മേഖലയില്‍ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മന്ത്രിയെ വഴിയില്‍ തടയുകയായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.

Top