E Chandrasekharan on munnar land issue

തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. കയ്യേറ്റം അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും പ്രാദേശിക രാഷ്ട്രീയ നേതൃത്വം നിയമവിരുദ്ധമായി ഇടപെടുന്നുവെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പട്ടയഭുമി കൃഷി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും ഏഴിമല കാടുകളിലടക്കം വ്യാപക കയ്യേറ്റം നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top