സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലെ കരിങ്കല്‍ ഖനനത്തിനെതിരെ റവന്യുമന്ത്രി

chandrasekharan

തിരുവനന്തപുരം: സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്ത്.

ഈ മാസം അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി കൊണ്ട് 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍ വീടു വെയ്ക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ മാത്രമാണ് അനുവാദം.

ഈ ചട്ടം ഭേദഗതി ചെയ്ത്, കൃഷി യോഗ്യമല്ലെന്ന് കൃഷി ഓഫീസറടങ്ങുന്ന സമിതി കണ്ടെത്തുന്ന ഭൂമിയില്‍ കളക്ടറുടെ അനുമതിയോടെ ഖനനം നടത്താമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം.

Top