ഇ-കോള്‍ സംവിധാനം; അബുദാബി പൊലീസ് എമര്‍ജന്‍സി സെന്ററിന് അന്താരാഷ്ട്ര അംഗീകാരം

വാഹനത്തില്‍ ഘടിപ്പിച്ച ഇ-കോള്‍ സംവിധാനത്തിന് അംഗീകാരം. അബുദാബി പൊലീസ് എമര്‍ജന്‍സി സെന്ററിനാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഇ-കോള്‍. 2021 മുതല്‍ യു.എ.ഇ.യില്‍ ഇറങ്ങുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ സംവിധാനം വികസിപ്പിച്ചത് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ്‌. ഈ സംവിധാനത്തിലൂടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാനും സഹായിക്കുമെന്നും വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളുടെ ഡയറക്ടര്‍ മുഹമ്മദ് ജാദ പറഞ്ഞു.

വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണവും വാഹനം എവിടെയാണെന്നും ഇന്ധനം എത്രയുണ്ടെന്ന് തുടങ്ങിയ വിവരങ്ങള്‍ എല്ലാം തന്നെ ഇ-കോള്‍ വഴി എമര്‍ജന്‍സി കേന്ദ്രത്തില്‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, നിര്‍മാതാക്കള്‍ എന്നിവര്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയെതെന്നും അറിയിച്ചു.

Top