ഇ ബൈക്ക് പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

തമിഴ്‌നാട്: ഇ ബൈക്ക് ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ദുരൈവര്‍മ(49), മകള്‍ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് അപകടം. പുതുതായി വാങ്ങിച്ച ബൈക്ക് ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. രാത്രി ചാര്‍ജ്ജ് ചെയ്യാനിട്ട് വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചതെന്നാണ് വിവരം. വീട്ടില്‍ നിന്ന് തീ കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇ ബൈക്കില്‍ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് തീ അണക്കാനായില്ല. തുടര്‍ന്ന് അ?ഗ്‌നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീട്ടില്‍ ദുരൈവര്‍മയും രണ്ടു മക്കളുമാണ് താമസം. മകന്‍ ഭക്ഷണം കഴിച്ചതിന് ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ദുരൈവര്‍മയുടെ ഭാര്യ 2013ല്‍ മരിച്ചത്.

Top