‘ഇ’ സിനിമയിലൂടെ തിരിച്ചെത്തി ഗൗതമി ; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

പ്രേക്ഷകർക്കാർക്ക് പ്രിയങ്കരിയായ അഭിനേത്രി ഗൗതമി ‘ഇ’ എന്ന ഹോറര്‍ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് തിരിച്ചുവരുകയാണ്.

കുക്കു സുരേന്ദ്രനാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേർന്നാണ്.

പ്രണവാകാരം.. എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സരിത റാമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങളും അണിനിരക്കുന്നു.

Top