E Ahmed, MP, expressed condolences to the death of the Governor

തിരുവനന്തപുരം: ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഗ്രാമീണ, വ്യവസായ വികസനത്തിന് ഊര്‍ജം പകര്‍ന്നതു മുതല്‍ ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെ ഐക്യരാഷ്ട്രസഭ ഉള്‍പ്പടെയുള്ള രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വരെ എത്തിനിന്ന അക്ഷീണ സേവനം കാഴ്ചവച്ച മുന്‍ സംസ്ഥാന, കേന്ദ്ര മന്ത്രിയെയും മികച്ച പാര്‍ലമെന്റേറിയനെയും ജനനേതാവിനെയുമാണ് ഇ അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top