അബുദബി: എമിറേറ്റിലെ പ്രധാന റോഡായ ഇ-22 അല്‍-ഐന്‍ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രാത്രി 10 മുതല്‍ നാലാം തീയതി ഉച്ചയ്ക്ക് 12മണിവരെയാണ് അടച്ചിടുന്നതെന്ന് അതോറിറ്റി അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.അല്‍ ഐനിലേക്കുള്ള രണ്ട് ഇടത് പാതകളാണ് അടച്ചിടുന്നത്.