മലയാളത്തിന്റെ സ്വന്തം ‘ജിമിക്കി കമ്മൽ’ ഡി.വൈ.എസ്.പിയും ‘കട്ടോണ്ട്’ പോയി . . !

കേരളത്തിൽ നിന്നും തുടങ്ങി കടൽ കടന്ന് അങ്ങ് അമേരിക്കയിൽ വരെ എത്തി പെരുമ നേടിയ ഗാനമാണ് ജിമിക്കി കമ്മൽ ഗാനം.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തക’ത്തിലെ ഈ ഗാനം രാജ്യത്ത് ഏറ്റവും അധികം വൈറലായത് തമിഴകത്താണ്.

അവിടെ നിന്നാണ് ഇപ്പോൾ ഏവരെയും കൗതുകത്തിലാക്കുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മതിമറന്ന് ജിമിക്കി കമ്മൽ ഗാനത്തിന്റെ താളത്തിന് അനുസരിച്ച് ഡാൻസ് കളിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പൊലീസുകാർ ഉൾപ്പെടെയുള്ളവർ മേലുദ്യോഗസ്ഥന്റെ ഈ കിടിലൻ ഡാൻസ് ശരിക്കും ആസ്വദിക്കുന്നതായും ദ്യശ്യത്തിലുണ്ട്.

എവിടെ ജോലി ചെയ്യുന്ന ഉദ്യോസ്ഥനാണ് എന്നത് വ്യക്തമല്ലങ്കിലും തമിഴകത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

ജിമിക്കികമ്മൽ ഗാനം പല രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാക്കിക്കുള്ളിലെ കലാഹൃദയം യൂണിഫോമിൽ പരിസരം മറന്ന് ഡാൻസ് കളിക്കുന്ന ദൃശ്യം ശരിക്കും സ്പെഷ്യലാണ്.

നേരത്തെ കൊച്ചിയിലെ ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അദ്ധ്യാപിക ഷെറിലും സംഘവും ഓണത്തിന് ജിമിക്കികമ്മൽ ഗാനത്തിന് വച്ച ചുവടുകൾ വൈറലായിരുന്നു.

ഈ ഗാനരംഗമാണ് തമിഴകത്തിന്റെ ഉറക്കം കെടുത്തി ആവേശമായി മാറിയിരുന്നത്.

അമേരിക്കയിലെ പ്രമുഖ ചാനൽ അവതാരകൻ ജിമിക്കി ക്കമ്മലും ഷെയർ ചെയ്തതും ഷെറിലിന്റെയും സംഘത്തിന്റെയും ഇതേ കിടിലൻ ഡാൻസ് തന്നെയാണ്.

ഇപ്പോൾ ഡി.വൈ.എസ്.പിയെ ഹരം പിടിപ്പിച്ചതും ഇതേ ഡാൻസ് രംഗം തന്നെയാവാനാണ് സാധ്യത.

Top