കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ ഡിജെ പാർട്ടി

തൊടുപുഴ: ഉടുമ്പന്നൂർ ടൗണിൽ എൽ.ഡി.എഫ്. വിജയാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി.ജെ. പാർട്ടി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ഡി.ജെ. ആഘോഷത്തിൽ നിരവധിപ്പേരാണ് പങ്കെടുത്തത്.വിവരം നാട്ടുകാരിൽ ചിലർ ഇത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നാൽ നടപടികൾ കൈക്കൊള്ളാൻ ഇരു കൂട്ടരും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇരുന്നൂറോളം യുവാക്കളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സൂചന.ഡി.വൈ.എഫ്.ഐ. ഉടുമ്പന്നൂർ എന്ന ഫെയ്സ്ബുക്ക് പേജിൽ ഡി.ജെയുടെ ദൃശ്യങ്ങൾ അവർ തന്നെ അപ്ലോഡ് ചെയ്യുകായായിരുന്നു.

Top