ഇതര രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണം; ഡിവൈഎഫ്‌ഐയുടെ നിവേദനം

തിരുവനന്തപുരം: 176 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതിനകം തന്നെ 10,049 പേരുടെ ജീവനാണ് എടുത്തത്. വിവിധ രാജ്യങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.

ഇപ്പോഴിതാ വിവിധ രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റെ മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ്- 19 മഹാമാരിയെ തുടർന്ന്, വിവിധ രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇന്ത്യ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കറിനു
DYFl കേന്ദ്ര കമ്മറ്റിയുടെ നിവേദനം.

Top