പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

murder

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് ഷബീറലിയെ വീട്ടില്‍ കയറി വെട്ടിയത്.

പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു. അട്ടപ്പാടിയില്‍ സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 4പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണം.

സിപിഎം പ്രവര്‍ത്തകരെ കോട്ടത്തറ ഗവ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ അഗളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top