dyfi worker died at alapuzha

murder-

ആലപ്പുഴ: ഉല്‍സവപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു.

വലിയകുളം തൈപറമ്പ് നൌഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് മരിച്ചത്.

ആലിശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടയില്‍ അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹ്‌സിനു കുത്തേറ്റത്.

ആര്‍എസ്എസുകാരാണ് കൊലക്കു പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പ്രദേശത്ത് വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയതു.

Top