ജോജുവിനെ നാട്ടില്‍ കാലുകുത്തിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്, എന്നാലൊന്ന് കാണട്ടെയെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജ്ജിനു പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. മാളയില്‍ കാല് കുത്തിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് വാദം ഫാസിസ്റ്റ് സമീപനമാണെന്നും, ജോജുവിന് എല്ലാവിധ സംരക്ഷണവും ഡിവൈഎഫ്‌ഐ നല്‍കുമെന്നും ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല വരേണ്ടതെന്നും, പ്രതികരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

Top