ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് പതാക ഉയരും

കോഴിക്കോട് : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് തുടക്കമാകും. പതാക കൊടിമര ദീപശിഖ റാലികള്‍ ഇന്ന് പ്രയാണം ആരംഭിക്കും. 12,13,14 തിയ്യതികളില്‍ ആണ് പ്രതിനിധി സമ്മേളനം. പതാക ജാഥ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെയാണ് ആരംഭിക്കുക .സംസ്ഥാന ട്രേഷറര്‍ പി ബിജു ജാഥാ നയിക്കും.

എം വി ജയരാജന്‍ ,എം സ്വരാജ്,എ എന്‍ ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. നാദാപുരം ഷിബിന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖാ ജാഥ, കേന്ദ്രകമ്മിറ്റി അംഗം വി പി റജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള കൊടിമര ജാഥ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കെ സജീഷും ആണ് നയിക്കുക.

നാളെ വൈകീട് പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തു ആണ് പതാക കൊടിമര ദീപശിഖ റാലികള്‍ സംഗമിക്കുക. സ്വാഗത സംഗം ചെയര്‍മാന് കൂടിയായ പി മോഹനന്‍ പതാക ഉയര്‍ത്തും.

സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ഉദ്ഘാടനം ചെയ്യുന്ന ദേശീയ സെമിനാര്‍ ഇന്ന് വൈകീട് മുതലക്കുളത്ത് നടക്കും . സമ്മേളനത്തിന് സമാപനം കുറിച്ച് ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജന റാലി 14 ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.

Top