ആർഎസ്എസ് ജമാ അത്തെ ഇസ്ലാമി ചർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഡിവൈഎഫ്ഐ

കൊച്ചി: ആർഎസ്എസുമായി ജമാ അത്തെ ഇസ്ലാമി ചർച്ച നടത്തിയ സംഭവം ഗൗരവമുള്ള വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ. സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രസിഡന്റ് വസീഫും എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം. വിഷയത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കോൺഗ്രസ്‌, മുസ്ലിം ലീഗ്, യുവ ജന സംഘടനകൾ വിഷയത്തിൽ പാലിക്കുന്ന മൗനം ദുരൂഹമാണെന്നും അവർ കുറ്റപ്പെടുത്തി.

രഹസ്യ കൂടികഴ്ചയെ ഇടത് പക്ഷം എതിർക്കുമ്പോൾ ഇസ്ലാമോഫോബിയ എന്ന് മുദ്ര ചാർത്തുകയാണ് ജമാ അത്തെ ഇസ്ലാമി. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വികെ സനോജ് പറഞ്ഞു. ആകാശ് തില്ലങ്കേരി വിവാദത്തിൽ മാധ്യമങ്ങൾ നടത്തുന്നത് ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിനു മുൻപേ ഡിവൈഎഫ്ഐ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ പ്രതിപക്ഷ നേതാവ് വഞ്ചിക്കുന്നു. ആർ എസ് എസും ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസും കേരളത്തിന്റെ വികസനം തടയുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Top