തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ്

dyfi11

കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥലത്തെ അന്തരീക്ഷം സമാധാനപരമാണ്.

കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. എ എന്‍ ഷംസീര്‍ എംഎല്‍എ, വി മുരളീധരന്‍ എം പി, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. ഇരുട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്.

Top