dyfi protest against moral policing

dyfi

കൊച്ചി സദാചാര ഗുണ്ടായിസത്തീനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പോലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി നാളെ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹ ഇരുപ്പ് സമരം. വ്യാഴാഴ്ച രാവിലെ പത്തിനാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധമെന്ന് എറണാകുളം ജില്ലാ പ്രസിഡണ്ട് പ്രിന്‍സി കുര്യാക്കോസ് സെക്രട്ടറി അഡ്വ. കെ.എസ് അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

മറൈന്‍ ഡ്രൈവിലെ നട പാതയിലൂടെ സഞ്ചരിച്ചവരെയും വര്‍ത്താമനം പറഞ്ഞിരുന്നവരെയും ക്രൂരമായി മര്‍ദ്ദിച്ച ശിവസേന നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്നു ഡി.വൈ.എഫ്.ഐ ആരോപിച്ചു.

കേരളത്തിന്റെ പുരോഗമന കാഴ്ചപാടുകളെ തകര്‍ത്ത് സംഘ പരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ഡ്രൈവ് സംഭവവും. മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റു ചെയ്യണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടു നയിക്കുന്ന ഇത്തരം സദാചാര ഗുണ്ടായസത്തെ എന്തു വില കൊടുത്തും ഡി.വൈ.എഫ്.ഐ ചെറുത്തു തോല്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Top