തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും രോഗികള്‍ക്ക് ഓണസദ്യ ഒരുക്കി ഡിവൈഎഫ്‌ഐ

കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കായി ഓണസദ്യ ഒരുക്കി ഡിവൈഎഫ്‌ഐ. രോഗികളോടൊപ്പം ഡോക്ടര്‍മാരും കൂട്ടിരിപ്പുകാരും ഓണാഘോഷത്തില്‍ പങ്കാളികളായി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് ഓണ സദ്യ ഒരുക്കിയത്.

ഭക്ഷ്യവിഭവങ്ങള്‍ സുമനസ്സുകളില്‍ നിന്ന് ശേഖരിച്ചു കൊണ്ടാണ് 1500ഓളം പേര്‍ക്ക് ഓണസദ്യയൊരുക്കിയതെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് എല്ലാ ദിവസവും സൗജന്യമായി ഡി വൈ എഫ് ഐ ഉച്ചഭക്ഷണവും വിതരണം ചെയ്യാറുണ്ട്.

Top