ആലപ്പുഴ കൊലപാതകങ്ങള്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്‌ഐ

ആലപ്പുഴ: എസ്ഡിപിഐ-ബിജെപി കൊലപാതകങ്ങള്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെ യുവജന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും വര്‍ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ സംഘര്‍ഷങ്ങള്‍ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം. വര്‍ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യര്‍ത്ഥിച്ചു.

Top