ഗംഗ ‘നാഗവല്ലി’ ആകുന്നതു പോലെയാണ് ലീഗ് എസ്.ഡി.പി.ഐ ആകുന്നതെന്ന് റിയാസ് . . .

കൊച്ചി: എന്‍.ഡി.എഫ് – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയി മാറുന്നത് മുസ്ലീം ലീഗുകാരാണെന്ന് തുറന്നടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പ്രതികരണം.

മണിചിത്രത്താഴ് സിനിമയില്‍ ശോഭന അവതരിപ്പിച്ച ‘ഗംഗ’ എന്ന കഥാപാത്രം ‘നാഗവല്ലി’ ആയി മാറുന്നത് പോലെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ – എന്‍.ഡി.എഫ് ആയി മാറുന്നതെന്ന് റിയാസ് തുറന്നടിച്ചു.

തുടര്‍ച്ചയായി കാമ്പയിന്‍ നടത്തി വര്‍ഗ്ഗീയ സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും, എല്ലാ മത സംഘടനയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ ഉള്ളവരെ കോര്‍ത്തിണക്കി ആയിരിക്കണം പ്രതിരോധിക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു.

വര്‍ഗ്ഗീയ സംഘടനകള്‍ ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റെതായാലും ശക്തമായി വിപ്ലവ യുവജന സംഘടന ചെറുക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും റിയാസ് പറഞ്ഞു.

Top