പി.കെ.ശശി എംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണം

rape-sexual-abuse

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നല്‍കിയത്.

അതേസമയം, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഇതേതുടര്‍ന്ന രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചുകഴിഞ്ഞു.

Top