പൊലീസ് മര്‍ദനത്തിൽ കര്‍ണപടം തകര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ്

ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ അടിയേറ്റ് കര്‍ണപടം തകര്‍ന്നു. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്റ്റേഷനിലെ എസ്‌ഐ അക്രമിച്ചത്. അക്രമത്തില്‍ മനുവിന്റെ ഇടത്തെ കര്‍ണപടമാണ് തകര്‍ന്നത് .

വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ ചീത്ത പറഞ്ഞതിന് പ്രതികരിച്ചപ്പോഴാണ് എസ്‌ഐ മര്‍ദിച്ചത്. രണ്ടു ചെവിക്കും മാറി മാറി അടിച്ചെന്ന് മനു ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു. മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

Top