ഗോള്‍ അടിക്കു ഒരു ലിറ്റര്‍ പെട്രോള്‍ നേടു ; വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

dyfi11

ചെങ്ങന്നൂര്‍: ദിനംപ്രതി റോക്കറ്റ്‌പോലെ കുതിച്ചുയരുന്ന പെട്രോള്‍ വിലയ്‌ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. ഗോള്‍ അടിക്കു ഒരു ലിറ്റര്‍ പെട്രോള്‍ നേടു എന്ന് മുദ്രാവാക്യം ഉയര്‍ത്തി ചെങ്ങന്നൂരില്‍ നടത്തിയ പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലായിരുന്നു ഡിവൈഎഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. പമ്പിന് മുന്നില്‍ തയ്യാറാക്കിയ ചെറിയ ഗോള്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്ന ആള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നതായിരുന്നു വാഗ്ദാനം.

എന്നാല്‍ സംഘാടരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ച് നിരവധി പേര്‍ ഗോള്‍ വല ചലിപ്പിച്ചതോടെ ഫൈനല്‍ നടത്തി. പെനാല്‍ട്ടി ഷൂട്ടില്‍ സാഗര്‍ വിജയിയായി. വിജയിക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജെയിംസ് സമ്മാനിച്ചു.

Top