വീഡിയോ ചിത്രീകരണത്തിന് ഇടമൊരുക്കി ഡി.വൈ.എഫ്.ഐ

ഇന്റര്‍നെറ്റിന്റെ വിശാലമായ തെരുവുകളില്‍ ഹാഷ്ടാഗുമായി ഡിവൈഎഫ്‌ഐ രംഗത്ത്. വീഡിയോ ചിത്രീകരിച്ചതോ, ആശയങ്ങള്‍ ചിത്രീകരിച്ചതോ ആയ എന്തും ഹാഷ്ടാഗ് വെബ്‌സീരിസില്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കി ഡിവൈഎഫ്‌ഐ. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്‌ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
തെരുവ് നാടകങ്ങളും, പാട്ടും ഒക്കെയായി സജീവമായ രാഷ്ട്രീയ പ്രചരണത്തിന്റെ അനുഭവം നമുക്കുണ്ട്.എന്നാല്‍, ഇത് പുതിയ കാലം. സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ണായകമാകുന്ന വര്‍ത്തമാന കാലം.. പൊള്ളുന്ന രാഷ്ട്രീയം പറയാന്‍, പാടാന്‍ ഇന്റര്‍നെറ്റിന്റെ വിശാലമായ തെരുവുകളില്‍ ഡിവൈഎഫ്‌ഐ ഹാഷ്ടാഗുമായി വരുന്നു. നിങ്ങള്‍ക്കുമുണ്ട് അവസരം. വരൂ, വീഡിയോ ചിത്രീകരിക്കാം. ആശയങ്ങളുമായോ ചിത്രീകരിച്ചതിനു ശേഷമോ ഞങ്ങളെ സമീപിക്കാം. ഡിവൈഎഫ്ഐക്ക് യോജിക്കാന്‍ കഴിയുന്ന ആശയമാണെങ്കില്‍ ഹാഷ്ടാഗ് വെബ് സീരിസില്‍ ഉള്‍പ്പെടുത്തും.

യുവധാര ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിലും, ഡിവൈഎഫ്ഐ കേരളയുടെ മറ്റെല്ലാ നവമാധ്യമ വേദികളിലും ഹാഷ്ടാഗ് പ്രസിദ്ധീകരിക്കും.

അപ്പോള്‍ തുടങ്ങുകകയായി ഹാഷ്ടാഗ്…. യുവതയുടെ പ്രതിരോധത്തിന്റെ, പ്രതികരണത്തിന്റെ സര്‍ഗാത്മക ഇടം.

Top