ലോക്ക്ഡൗണ്‍കാലത്ത് ജനങ്ങളുടെ മനസ്സറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊറോണ വൈറസിന്റെ പിടിയില്‍പെട്ട് ലോകംതന്നെ ഞെരുങ്ങുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് തൊഴിലാളികളെ പിരിച്ചുവിടുന്നത് തടയണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി. കേരളം മാതൃകയില്‍ എല്ലാ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കള ഒരുക്കുക, എല്ലാ തൊഴിലാളികള്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് വേതനം ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഡിവൈഎഫ്ഐ നിവേദനത്തില്‍ നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിനു ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍…

  • കോവിഡ്കാലത്ത് സാമ്പത്തിക ഞെരുക്കം കാരണമായെടുത്ത് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ പാടില്ല.
    എല്ലാ തൊഴിലാളികള്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് വേതനം ഉറപ്പുവരുത്തണം.
  • രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞത് 35കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യ റേഷനായി നല്‍കണം.
  • എല്ലാ പഞ്ചായത്തുകളിലും കേരള മാതൃകയില്‍ സാമൂഹ്യ അടുക്കളകള്‍ സ്ഥാപിക്കണം.
  • എല്ലാ പഞ്ചായത്തുകളിലും വീടില്ലാതെ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കുവാന്‍ റിലീഫ് ക്യാമ്പുകള്‍ സ്ഥാപിക്കണം.
  • എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ആവശ്യമായ ഫണ്ട് അവിടെ നല്‍കുകയും ചെയ്യണം.
  • ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള പണം ഉടന്‍ തന്നെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറാകണം.
  • രോഗ പരിശോധന കൂടുതല്‍ വ്യാപകവും ദ്രുതഗതിയിലുമാക്കണം.
  • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കണം.
  • അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി എല്ലാ താമസസൗകര്യവും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം.
  • അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്ത് തിരിച്ചുപോകുവാന്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കണം.
  • വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു കൊണ്ടു വരാന്‍ സംവിധാനങ്ങള്‍ ഒരുക്കണം.
  • ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ല്യഭ്യമാക്കുവാന്‍ ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കണം.
  • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ മുഴുവന്‍ പേര്‍ക്കും മിനിമം കൂലിഈ കാലയളവിലേക്ക് നല്‍കണം.

Top