സഖാവ് പുഷ്പന് സ്‌നേഹവീടൊരുക്കി ഡിവൈഎഫ്‌ഐ; നേരിട്ടെത്തി താക്കോല്‍ കൈമാറി മുഖ്യമന്ത്രി

കണ്ണൂര്‍: പാര്‍ട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച പുഷ്പന് സ്‌നേഹവീടൊരുക്കി ഡിവൈഎഫ്‌ഐ. കൂത്തുപറമ്പ് വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ പുഷ്പന് ഡിവൈഎഫ്‌ഐ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചൊക്ലി മെനപ്രത്തെ തറവാട് വീടിനോട് ചേര്‍ന്നാണ് പുതിയ വീട് നിര്‍മിച്ചു നല്‍കിയത്.

ഡിവൈഎഫ്‌ഐ വിവിധ ഘടകങ്ങളില്‍നിന്നു പിരിച്ച തുകകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രി മുഹമ്മദ് റിയാസ്, എം.വിജിന്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം തുടങ്ങിയവരും പങ്കെടുത്തു.

Top