പാലക്കാട് രഹസ്യ ചര്‍ച്ചക്കെത്തിയ കെ സുധാകരനെ തടഞ്ഞ് ഡിവൈഎഫ്‌ഐ

k sudhakaran

പാലക്കാട്: നെഹ്‌റു കോളജ് അധികൃതര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ചര്‍ച്ച നടത്തുന്നുവന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

സുധാകരന്‍ ഉള്‍പ്പെടെയുളളവരെ ചെര്‍പ്പുളശേരിക്കു സമീപത്തെ വീട്ടിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്.

കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നെഹ്‌റുഗ്രൂപ്പ് എംഡി കൃഷ്ണകുമാറിനെതിരെ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തിരുന്നു. ആ കേസ് തീര്‍ക്കാന്‍ രഹസ്യ ചര്‍ച്ച നടത്തുന്നുവെന്നാണ് ആരോപണം.

Top