ഹര്‍ത്താലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണവും സഹായവും നല്‍കുമെന്ന്

dyfi11

കൊച്ചി : ഹര്‍ത്താലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണവും സഹായവും നല്‍കുമെന്ന് ഡിവൈഎഫ്‌ഐ.

അപ്രതീക്ഷിത ഹര്‍ത്താലില്‍ സാധാരണക്കാരും അയ്യപ്പഭക്തന്‍മാരും ഉള്‍പ്പടെ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വിവിധ ജില്ലകളില്‍ അന്യ സംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവരണാതീതമാണെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട ഡിവൈഎഫ്‌ഐ ഘടകങ്ങള്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top