ഇരകള്‍ക്ക് ജനാധിപത്യപരമായും നിയമപരമായും സഹായവും സംരക്ഷണവും നല്‍കും

ത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വംശീയ ഹത്യയെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഡല്‍ഹി വംശീയ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടുകയായിരുന്നു അദ്ദേഹം.

വംശീയഹത്യയില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണുകയുണ്ടായി. പലര്‍ക്കും യഥാര്‍ത്ഥ ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം യഥാസമയത്ത് ഇടപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വംശീയഹത്യകള്‍ ഒഴിവാക്കാമായിരുന്നൂവെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം, ട്രഷറര്‍ എസ്.കെ സജീഷ്, ഡി.വൈ.എഫ്.ഐയുടെ ലീഗല്‍ കണ്‍വീനറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രന്‍ എന്നിവരും ആശുപത്രി സന്ദര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വംശീയഹത്യ…

വംശീയഹത്യയില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണുകയുണ്ടായി. പലര്‍ക്കും യഥാര്‍ത്ഥ ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം യഥാസമയത്ത് ഇടപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വംശീയഹത്യകള്‍ ഒഴിവാക്കാമായിരുന്നു.

ഈ വേട്ടയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് ഒഴിഞ്ഞുമാറാനാകില്ല. ഇരകള്‍ക്കു വേണ്ടി കൈകോര്‍ക്കാന്‍ സാധിക്കുന്ന മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ജനാധിപത്യപരമായും നിയമപരമായും പോരാടാന്‍ ഡിവൈഎഫ്‌ഐ മുന്‍കൈയെടുക്കും

Top