യുവാക്കള്‍ക്ക് പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ആവശ്യം പാപ്പരത്തം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസ് ആവശ്യം പാപ്പരത്തമെന്ന് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന് അകത്താണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അവര്‍ ആദ്യം സ്വയം പഠിക്കട്ടെ. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുമോ എന്നത് സംഘടന വലിയ വിഷയമായി കാണുന്നില്ലെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി. അങ്ങനെ ഒരു ആവശ്യവും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെയ്ക്കാറില്ല. ഇനിയും ആവശ്യപ്പെട്ടില്ലെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

Top