കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കായംകുളം സ്വദേശി സിയാദിനെയാണ് ഇന്നലെ രാത്രി കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സൂചന.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണം നല്‍കി മടങ്ങുമ്പോഴാണ് സിയാദ് ആക്രമിക്കപ്പെട്ടത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സിയാദ്. സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top