മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ രംഗത്ത്

തിരുവനന്തപുരം: മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1,000 പേര്‍ക്ക് കെപിസിസി പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനം തിരുത്തി 500 വീടാക്കി മാറ്റിയത് പിരിച്ചെടുത്ത പണം കൈള്ളയടിക്കപ്പെട്ടതു കൊണ്ടല്ലേ എന്നാണ് ഡിവൈഎഫ്ഐയുടെ ചോദ്യം. വീട് വയ്ക്കാനെന്ന പേരില്‍ പിരിച്ച പണം എന്തു ചെയ്തുവെന്ന് കെപിസിസി വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Top