ബിജെപി സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ

dyfi11

തിരുവനന്തപുരം: ബിജെപി സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്ത്. സമരത്തെരുവ് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐ

തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് മോദിജി, വേര്‍ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ് സമരം നടത്തുക. മാര്‍ച്ച് 1 മുതല്‍ 15 വരെ സംസ്ഥാനത്താകെ 2000 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക.

സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമരത്തെരുവിന്റെ ഭാഗമായി ഒത്തുചേരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹിം പറഞ്ഞു.

Top