ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സച്ചിന്‍ : ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം സച്ചിന്‍ ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌.അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Top