ഡിവൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിറക്കി രാഷ്ട്രപതി

ഡൽഹി: രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും.

വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്. നവംബർ എട്ടിനാണ് യുയു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിൻഗാമിയെ നിർദേശിക്കുന്നത് കീഴ്വഴക്കമാണ്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിർദേശിക്കുന്നതാണ് കീഴ്വഴക്കം.

Top