‘ദ്വിജ’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ദ്വിജ’. ഒരു സ്‍ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിന് എതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഐജാസ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ദ്വിജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നീരജ് മാധവ്, ശ്രുതി ജയൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൻഡ്രൂ മാക്കി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോണ്‍ വില്‍മറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബീനാ പോളാണ് ചിത്രസംയോജനം.

മൈത്രി മൂവി മേക്കേഴ്‍സിന്റെ വൈ നവീനും വൈ രവി ശങ്കറും എല്ലനാര്‍ ഫിലിംസിന്റെ രാധാകാ ലാവുവും വിവേക് രംഗചാരിയും സംയുക്തമായാണ് ചിത്രം നിര്മിക്കുന്നത്. ജയശ്രീ ലക്ഷ്‍മിനാരായണനും സേതുമാധവൻ നാപ്പനുമാണ് അസോസിയേറ്റ് പ്രൊഡ്യൂസേഴ്‍സ്. നിര്‍വഹിക്കുന്നു. ഫൗസിയ ഖാൻ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ക്രിസ് ജെറോം എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

Top