ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളി തുടരുമെന്ന് ഡ്വെയിന്‍ ബ്രാവോ

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാത്രമാണ് താന്‍ വിരമിച്ചതെന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ കളി തുടരും. കുറച്ചു നാള്‍ മുന്‍പ് വിരമിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നും ബ്രാവോ ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനു ശേഷം പറഞ്ഞു.

‘ശരീരം അനുവദിക്കുന്നത് വരെ ഞാന്‍ ക്രിക്കറ്റ് കളിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരമിക്കാനായിരുന്നു തീരുമാനം. പക്ഷേ, നേതൃനിരയിലും പ്രസിഡന്‍സിയിലുമുണ്ടായ മാറ്റം കാരണം ആ തീരുമാനം മാറ്റി.

വിരമിക്കാന്‍ ശരിയായ സമയമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. യുവതാരങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കും. എനിക്കുള്ള അനുഭവജ്ഞാനം അവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ എനിക്ക് കഴിയും.”- ബ്രാവോ പറഞ്ഞു.

 

Top