Duvvada Jagannadham (DJ) teaser-Allu Arjun

ല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഡി ജെ ഡുവ്വുഡാ ജഗ്ഗനാദം എന്ന സിനിമയുടെ ടീസറാണ് യൂട്യുബിലെ ട്രെന്റിംഗ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി പൂജാ ഹെഗ്‌ഡെയാണ് നായിക. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന 25ആമത് ചിത്രമാണിത്. ദേവി ശ്രീപ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അയന്‍ങ്കാ ബോസാണ്. മെയ് 19 നാണ് ചിത്രത്തിന്റ റിലീസിങ്ങ്.

Top