തര്‍ക്കം രൂക്ഷം; കുവൈത്തിലെ മുഴുവന്‍ പൗരന്മാരേയും തിരിച്ചു വിളിച്ചു ഫിലിപ്പൈന്‍സ്

PHILIPINE

മനില: ഫിലിപ്പൈന്‍സ് പൗരന്മാര്‍ കുവൈത്തില്‍ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തണമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേര്‍ട്ട് ആവശ്യപ്പെട്ടു. കുവൈത്തിലേക്കുള്ള ഫിലിപ്പൈന്‍സ് പൗരന്മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തിവച്ച ഉത്തരവ് അനിശ്ചിത കാലത്തേക്ക് നീട്ടിയതായും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിനായി സിംഗപ്പൂരിലുള്ള അദ്ദേഹം ഫിലിപ്പൈനി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീരുമാനം പുറത്ത് വന്നതോടെ കുവൈത്തിലുള്ള ഏതാണ്ട് 2,62000ത്തോളം ഫിലിപ്പൈനികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വരും.

ഫിലിപ്പൈന്‍സ് സ്വദേശികളായ വീട്ടുജോലിക്കാരെ നയതന്ത്ര കാര്യാലയത്തിലെ വാനില്‍ രക്ഷപ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂക്ഷമായത്. ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയെ സ്വദേശിയുടെ വീട്ടിലെ ഫ്രീസറില്‍ ഒരു വര്‍ഷത്തോളം കൊന്ന് സൂക്ഷിച്ചതും ഇകു കാജ്യങ്ങളും തമ്മിലുള്ള പ്രകോപനത്തിന് കാരണമായി.

ഇതിനിടെ പ്രസിഡന്റ് റോഡ്രിഗോയും രാജ്യത്തെ ഫിലിപ്പൈന്‍സ് പ്രതിനിധി റെന്റോ വില്ലയും നടത്തിയ ചില പ്രസ്താവനകളും കുവൈത്തിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാജ്യത്തുള്ള ഫിലിപ്പൈന്‍സ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കുവൈത്ത്, തങ്ങളുടെ ഫിലിപ്പൈന്‍സിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.

കുവൈത്തിലുള്ള ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് വേണമെങ്കില്‍ അവിടെ തുടരാമെന്നും സ്വദേശത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെട്ടെന്ന് അദ്ദേഹം തന്റെ നിലപാട് മാറ്റുകയായിരുന്നു. രാജ്യസ്നേഹം കണക്കിലെടുത്ത് എല്ലാ ഫിലിപ്പിനോകളും സ്വദേശത്തേക്ക് മടങ്ങണമെന്നും ഇനി മേലില്‍ കുവൈത്തിലേക്ക് സ്വന്തം പൗരന്മാരെ ജോലിക്ക് അയക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ഇക്കാര്യത്തില്‍ കുവൈത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top