ആസിയാന്‍ ഉച്ചകോടി വേദിയിൽ ട്രംപിന് വേണ്ടി പ്രണയഗാനം പാടി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്

മനില: ‘നിങ്ങള്‍ എന്റെ ലോകത്തിന്‍റെ വെളിച്ചമാണ്, എന്റെ ഹൃദയത്തിന്‍റെ പാതിയും’ ആസിയാന്‍ ഉച്ചകോടി വേദയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുർട്ടെറ്റ് ആലപിച്ച ഗാനത്തിന്റെ വരികളാണ് ഇത്.

ആസിയാന്‍ ഉച്ചകോടി നടക്കുന്നതിനിടെ അത്താഴമൊരുക്കിയ വേദിയിലാണ് ട്രംപിന് വേണ്ടി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഗാനം ആലപിച്ചത്.

പ്രശസ്ത പോപ് ഗായികക്കൊപ്പമാണ് ഡ്യുർട്ടെറ്റ് പാടിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വേദിയിലുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകളും അതിന്റെ മുൻ കോളനികളും ഫിലിപ്പീൻസുമായി തന്ത്രപ്രദാന സഖ്യകക്ഷികളായിരുന്നു.

എന്നാല്‍ ഡ്യൂര്‍ട്ടെറ്റിന്‍റെ ചില അമേരിക്കന്‍ വിരുദ്ധ നിലപാടുകളും റഷ്യയും ചൈനയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളും വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു.

എന്നാല്‍ ഫിലിപ്പെനുമായി വലിയ ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു.

ആസിയാന്‍ ഉച്ചകോടിയില്‍ മറ്റുരാജ്യങ്ങളെ സുപ്രധാന സഖ്യ കക്ഷികളാകുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച്ചകള്‍ നടത്തുമെന്ന് ഡ്യൂര്‍ട്ടെറ്റ് വ്യക്തമാക്കി.

Top