ഹോളണ്ട് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ വിരമിച്ചു

ഹോളണ്ട്-ബയേണ്‍ മ്യൂണിക്ക് ഇതിഹാസ താരം ആര്യന്‍ റോബന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം 2020ല്‍ തീരുമാനം പിന്‍വലിച്ച് തന്റെ പഴയ ക്ലബായ എഫ് സി ഗ്രോണിങനില്‍ തിരിച്ചെത്തിയിരുന്നു. 6 മത്സരങ്ങളില്‍ അവിടെ കളിച്ചതിനു ശേഷമാണ് റോബന്‍ ബൂട്ടഴിച്ചത്.

ഗ്രോനിങ്ങനിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച റോബന്‍ 2002ല്‍ പിഎസ്‌വിയിലെത്തി. തുടര്‍ന്ന് 2004ല്‍ ചെല്‍സിയിലെത്തിയ താരം 2007ല്‍ റയല്‍ മാഡ്രിഡിലേക്കും ഒടുവില്‍ 2009ല്‍ ബയേണ്‍ മ്യൂണിക്കിലേക്കും ചേക്കേറി. നീണ്ട പത്ത് വര്‍ഷങ്ങളില്‍ അദ്ദേഹം പിന്നീട് കളിച്ചത് ജര്‍മന്‍ ക്ലബിലായിരുന്നു. ബയേണില്‍ ഫ്രാങ്ക് റിബറിക്കൊപ്പം ചേര്‍ന്ന അദ്ദേഹം ‘റോബറി’ കൂട്ടുകെട്ടിലൂടെ ക്ലബിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ചു. ബയേണിനായി 201 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 99 ഗോളുകള്‍ നേടി.

ആകെ 426 ക്ലബ് പോരാട്ടങ്ങളില്‍ നിന്ന് 150 ഗോളുകളാണ് റോബന്റെ സമ്പാദ്യം. നെതര്‍ലന്‍ഡിന്റെ വിവിധ ഏജ് ടീമുകളില്‍ കളിച്ചിട്ടുള്ള താരം 2003 മുതല്‍ 2017 വരെ സീനിയര്‍ ടീമിനായും ബൂട്ടുകെട്ടി. 96 മത്സരങ്ങളില്‍ 37 ഗോളുകളാണ് റോബന്‍ ദേശീയ ജഴ്‌സിയില്‍ നേടിയത്.

Top